GM News Online

വാലന്റയിന്‍സ്‌ ഡേ – ഒരു ക്രിസ്‌തീയ അനാചാരം

മൂന്നു നൂറ്റാണ്‍ടുകളുടെ പീഢന പരമ്പരയ്‌ക്കുശേഷം ക്രൈസ്‌തവ സഭ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ സ്വതന്ത്രമാക്കപ്പെട്ടു. തുടര്‍ന്ന്‌ രാജകീയവല്‍ക്കരിക്കപ്പെട്ട സഭാനേതൃത്വം ജനപ്രിയമായ പല ജാതീയ രീതികളും ആചാരങ്ങളും ക്രിസ്‌തീയവല്‍ക്കരിക്കുകയുണ്‍ടായി. ക്രിസ്‌തുമസ്സും ഈസ്റ്ററുമെല്ലാം നമുക്ക്‌ പകല്‍പോലെ അറിവുള്ള ജാതീയ അനാചാരങ്ങളുടെ പുനരാവിഷ്‌കരണങ്ങളോ പുനര്‍നാമകരണങ്ങളോ ആണ്‌. അതുപോലെ കത്തോലിക്കാ സഭയുടെ മറ്റൊരു സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാമാണ്‌ സെന്റ്‌ വാലന്റയില്‍സ്‌ ഡേ!

ഐഹിക ജീവിതകാലത്ത്‌ പുണ്യ പ്രവൃത്തികള്‍ ചെയ്‌ത പല വ്യക്തികളെയും പില്‍ക്കാലത്ത്‌, ഒരു പക്ഷേ നൂറ്റാണ്‍ടുകള്‍ക്ക്‌ ശേഷം, ഗവേഷണങ്ങള്‍ക്കും വസ്‌തുനിഷ്‌� പ� നങ്ങള്‍ക്കും വിധേസമാക്കി, മരണാനന്തരമുള്ള അവരുടെ പ്രവര്‍ത്തനക്ഷമത അത്ഭുതങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തിയോ സാക്ഷ്യപ്പെടുത്തിയോ പൂര്‍ണ്ണ വിശ്വാസം വന്നു കഴിയുമ്പോള്‍ വിശുദ്ധ പദവിയിലേക്ക്‌ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കുന്നത്‌ കത്തോലിക്കാ സഭ പിന്തുടരുന്ന പരമ്പരാഗത സമ്പ്രദായമാണ്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ആരും വിശുദ്ധരായില്ലാതിരിക്കെ (ജീവിച്ചിരിക്കുമ്പോള്‍ കത്തോലിക്കാ സഭയില്‍ ആരും വിശുദ്ധരില്ല!) സഭാംഗങ്ങള്‍ എല്ലാവരും കൂടി എങ്ങനെയാണ്‌ ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നത്‌! ഏതായാലും കത്തോലിക്കാ സഭയിലെ തിരുവാഴിയില്‍ മറ്റൊരു വിശുദ്ധനാണ്‌ സെന്റ്‌ വാലന്റിയിന്‍

വാലന്റിയില്‍ ദിനത്തിനു പിന്നില്‍ ധാരാളം കരങ്ങളുണ്‍ട്‌. യേശുക്രിസ്‌തുവിനെ നാലുപതിറ്റാണ്‍ടുകള്‍ക്ക്‌ മുമ്പുമുതലേ റോമാക്കാര്‍ ആചരിച്ചുവന്ന ഒരു ജാതീയ ഉത്സവമാണ്‌ �ലൂപ്പര്‍കാലിയ. ഇത്‌ ഒരു തരം നറുക്കെടുപ്പാണ്‌. യുവാക്കളും യുവതികളും ഒരുമിച്ചുകൂടി തങ്ങളുടെ പേരുകള്‍ എഴുതി ഒരു പാത്രത്തിലിട്ട്‌ കൂട്ടിക്കലര്‍ത്തും തുടര്‍ന്ന്‌ ഓരോരുത്തരായി പാത്രത്തിനുള്ളില്‍ നിന്നും ഒരു പേര്‌ കണ്ണടച്ച്‌ പുറത്തെടുക്കുന്നു. ആരുടെ പേരാണോ അതില്‍ എഴുതിയിട്ടുള്ളത്‌ അവര്‍ക്ക്‌ അടുത്ത ഒരു വര്‍ഷം പ്രണയ ജോഡികളായി കഴിയാം. അടുത്ത വര്‍ഷവും ഇതേ ദിവസത്തില്‍ പുതിയ നറുക്കെടുപ്പ്‌ നടക്കുകയായി. നൂറ്റാണ്‍ടുകളായി ഇത്‌ ധാരാളം യുവാക്കളെ ആകര്‍ഷിച്ചിരുന്നു.
കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്തെ ക്രിസ്‌തീയവല്‍ക്കരണത്തോടെ പ്രസ്‌തുത ആചാരവും സഭയിലെ യുവാക്കളെ തുടര്‍ന്നും ആകര്‍ഷിച്ചു പോന്നു. എന്നാല്‍ എ.ഡി. 496ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗലോഷ്യസ്‌ ഒന്നാമന്‍ തന്റെ ഭരണത്തിലുള്ള സ്വാധീനമുപയോഗിച്ച്‌ ഈ ദുരാചാരം നിര്‍ത്തലാക്കി. പക്ഷേ ആരു കേള്‍ക്കാന്‍?

അപ്പോള്‍ ബുദ്ധിമാനും തന്ത്രശാലിയുമായ പോപ്പ്‌, കോണ്‍സ്റ്റന്റയിന്റെ നയം ഒരിക്കല്‍ക്കൂടി നടപ്പില്‍ വരുത്തി. �ലൂപ്പര്‍കാലിയയെ അടിമുടി ക്രൈസ്‌തവവത്‌ക്കരിച്ചു. മദ്ധ്യസ്ഥനായി ഒരു വിശുദ്ധനുംകൂടിയുണ്‍ടെങ്കില്‍ സംഗതി സമ്പൂര്‍ണ്ണ വിജയമായി തീരുമെന്ന്‌ ഗലേഷ്യസ്‌ കരുതി. വിശുദ്ധന്റെ സ്ഥാനത്തേയ്‌ക്ക്‌ മൂന്നാം നൂറ്റാണ്‍ടില്‍ റോമിലെ ബിഷപ്പും ക്രിസ്‌തീയ രക്തസാക്ഷിയുമായ വാലന്റയിന്റെ പേരും ചേര്‍ത്തു. ജാതീയ ആചാരമായ �ലൂപ്പര്‍കാലിയ �ക്രമേണ ഇല്ലാതാക്കുകയും പകരം വിശുദ്ധ വാലന്റിയിന്‍ ദിനം പഴയ എല്ലാവിധ അനുഷ്‌� ാനങ്ങളോടും പുനരവതരിക്കപ്പെടുകയും ചെയ്‌തു.

വിശുദ്ധനായ വാലന്റയിന്‍ എങ്ങനെ ഇതില്‍ സ്ഥാനം പിടിച്ചു എന്നത്‌ അതിശയം തന്നെ. റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസ്‌ രണ്‍ടാമന്റെ കാലത്ത്‌ ജീവിച്ചിരുന്ന വാലന്റയിന്‍ ഇറ്റലിയിലെ ടര്‍ണയില്‍ ബിഷപ്പായിരുന്നു. ക്രിസ്‌ത്യാനികള്‍ക്കെതിരെ റോമില്‍ പീഢനം നടക്കുന്ന ഇക്കാലഘട്ടത്തില്‍ സൈനിക സേവനത്തിനായി അവിവാഹിതരായ ചെറുപ്പക്കാരെ നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ത്തിരുന്നു. കാരണം അവിവാഹിതര്‍ വിവാഹിതരേക്കാള്‍ ശക്തിയുള്ളവരും, ഭവനത്തില്‍ ഏറെ ഉത്തരവാദിത്വമില്ലാത്തവരുമാണെന്ന വിശ്വാസമാണ്‌ ഭരണകൂടത്തിനുണ്‍ടായിരുന്നത്‌. വിവാഹം നിരോധിച്ചിരുന്ന ഇക്കാലത്ത്‌ ബിഷപ്പ്‌ വാലന്റയിന്‍ രഹസ്യമായി വിവാഹം നടത്തിക്കൊടുത്തു എന്നാണ്‌ വിശ്വസിക്കപ്പെട്ടിരുന്നത്‌.

മറ്റൊരു കഥയിങ്ങനെയാണ്‌. ഇദ്ദേഹം ക്രിസ്‌ത്യാനിയായതിന്റെ പേരില്‍ തടവിലാക്കപ്പെട്ടുവെന്നും എ.ഡി. 269 ഫെബ്രുവരി 14ന്‌ അദ്ദേഹത്തെ ശിരച്ഛേദം ചെയ്‌തെന്നും കരുതപ്പെടുന്നു. ജയിലിലായിരുന്ന സമയം താന്‍ ജയിലറുടെ അന്ധയായ മകള്‍ക്കുവേണ്‍ടി പ്രാര്‍ത്ഥിച്ചതിനാല്‍ അവള്‍ക്ക്‌ കാഴ്‌ചശക്തി ലഭിക്കുകയും ചെയ്‌തു. കൊല്ലപ്പെടുന്നതിന്റെ തലേന്ന്‌ ജയിലറുടെ മകള്‍ക്ക്‌ താന്‍ ഒരു കത്തെഴുതുകയും �നിന്റെ സ്വന്തം വാലന്റയിന്‍ � (From your Valentine) എന്ന്‌ എഴുതി അവസാനിപ്പിക്കുകയും ചെയ്‌തു.
മൂന്നാമത്തെ കഥയില്‍ വാലന്റയിന്‍ കുട്ടികളുടെ ആത്മമിത്രമായിരുന്നു. വാലന്റയിനെ ജയിലിലടച്ചതിനാല്‍ കുട്ടികള്‍ തങ്ങളുടെ സ്‌നേഹാശംസകള്‍ ജയിലറയുടെ അഴികള്‍ക്കിടയിലൂടെ എറിഞ്ഞുകൊടുക്കുമായിരുന്നു. ഇതാണ്‌ വാലന്റയിന്‍ കാര്‍ഡുകളുടെ പ്രഥമ പതിപ്പുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു.
ഡോക്‌ടറും പുരോഹിതനുമായിരുന്ന മറ്റൊരു വാലന്റയിനും ഫെബ്രുവരി 14ന്‌ ശിച്ഛേദം ചെയ്യപ്പെട്ടുവെന്നും അങ്ങനെ, രണ്‍ടു വാലന്റയിന്‍മാര്‍ ഉണ്‍ടെന്ന്‌ വേറൊരു കഥയുമുണ്‍ട്‌.
ആത്മീയ അന്ധകാരയുഗമെന്ന്‌ അറിയപ്പെടുന്ന അഞ്ചാം നൂറ്റാണ്‍ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്‍ടുവരെ നീളുന്ന മദ്ധ്യകാലഘട്ടത്തില്‍ ഇക്കഥകള്‍ക്ക്‌ വലിയ പ്രചാരമാണ്‌ ലഭിച്ചത്‌. സഭ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ദൈവവചനം വിലക്കുകയും പാപ്പാമാരുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്ന ഈ കാലത്ത്‌ അത്‌ സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ.

പല പാശ്ചാത്യ സാഹിത്യത്തിലും വാലന്റയിന്റെ സ്വാധീനമുണ്‍ട്‌. എ.ഡി. 1300ല്‍ ജെഫ്രി കോസര്‍ എന്ന ആംഗലേയ കവി തന്റെ �പക്ഷികളുടെ പാര്‍ലമെന്റ്‌ � (The Parliament of Fowls) എന്ന പുസ്‌തകത്തില്‍ ഇപ്രകാരം ഒരു വരി ചേര്‍ത്തിട്ടുണ്‍ട്‌.

for this was on St. Valentine’s Day
when every fowls cometh there to choose his mate!

പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുവേ ഫെബ്രുവരി രണ്‍ടാമത്തെ ആഴ്‌ചയിലാണ്‌ പക്ഷികള്‍ വ്യാപകമായി തങ്ങളുടെ ഇണയെ സമീപിക്കുന്നത്‌.
1415-ലെ ആഗിന്‍ കോര്‍ട്ട്‌ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ധാരാളം ഫ്രഞ്ചുകാരെ തടവുകാരായി പിടിച്ച്‌ ഇംഗ്ലണ്‍ടിലേക്ക്‌ കൊണ്‍ടുപോയിരുന്നു. കൂട്ടത്തില്‍ ഓര്‍ലിയന്‍സിലെ ഡ്യൂക്ക്‌ ആയിരുന്ന ചാള്‍സിനെയും ജയിലിലടച്ചു. 1415-ലെ വാലന്റയിന്‍ ദിനത്തില്‍ ലണ്‍ടന്‍ ടവറിലെ ജയിലറയ്‌ക്കുള്ളില്‍ നിന്നും ചാള്‍സ്‌ തന്റ ഭാര്യയ്‌ക്കു ഒരു പ്രേമലേഖനം എഴുതി. ഇതാണ്‌ ആദ്യത്തെ ഔദ്യോഗിക വാലന്റയിന്‍ കാര്‍ഡായി അറിയപ്പെടുന്നത്‌. ഇത്‌ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്‍ട്‌.
പണ്‍ടു കാലത്ത്‌ ബ്രിട്ടനിലെയും ഇറ്റലിയിലെയും അവിവാഹിതരായ സ്‌ത്രീകള്‍ വാലന്റയിന്‍ ദിനത്തില്‍ സൂര്യനുദിക്കുന്നതിനു മുമ്പ്‌ ജാലകങ്ങള്‍ തുറന്നിട്ട്‌ പുറത്തേയ്‌ക്ക്‌ നോക്കിയിരിക്കും. ആദ്യം അതുവഴി പോകുന്ന പുരുഷനെയോ അതേ രൂപത്തിലുള്ള മറ്റൊരാളിനെയോ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കുമെന്നാണ്‌ വിശ്വാസം.

ഇംഗ്‌ളീഷ്‌ സാഹിത്യകാരനായ വില്യം ഷേക്‌സ്‌പിയര്‍ 1603-ല്‍ പ്രസിദ്ധീകരിച്ച്‌ തന്റെ � Hamlet � എന്ന നാടകത്തിലെ ഒഫീലിയ എന്ന സ്‌ത്രീ കഥാപാത്രം ഇങ്ങനെ പാടുന്നുണ്‍ട്‌ :

Good morrow! Tis St. Valentine’s Day
All in the morning betime,
And I a maid at your window,
To be your valentine!

1700കളില്‍ ഇംഗ്ലീഷുകാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ഭാവി വരന്‍മാരെ കണ്‍ടുപിടിച്ചിരുന്നത്‌ വാലന്റയിലന്‍ ദിനവുമായി ബന്ധപ്പെട്ട ആചാരങ്ങളിലൂടെയായിരുന്നുവത്രെ! കുറെ പേപ്പര്‍ കഷ്‌ണങ്ങള്‍ എടുത്തിട്ട്‌ അതില്‍ അവരുടെ പരിചയത്തുലും സ്വപ്‌നത്തിലുമുള്ള യുവാക്കളുടെ പേരുകള്‍ എഴുതി ഓരോന്നും കുറച്ച്‌ ചെളിയില്‍ പൊതിഞ്ഞെടുക്കും. തുടര്‍ന്ന്‌ എല്ലാം ഒരുമിച്ച്‌ വെള്ളത്തില്‍ ഇടുമ്പോള്‍ ജലോപരിതലത്തില്‍ ആദ്യം പൊങ്ങി വരുന്ന പേപ്പര്‍ കഷ്‌ണത്തില്‍ കാണുന്ന പേരിന്റെ ഉടമയായിരിക്കും അവളുടെ ജീവിത സഖി. ഇത്‌ വാലന്റയിന്‍ ദിനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ.

കൂടാതെ വാലന്റയിന്‍ ദിനത്തില്‍ ഒരു പ്രത്യേക മരത്തിന്റെ അഞ്ച്‌ ഇലകള്‍ കോണോട്‌ കോണ്‍ ചേര്‍ത്ത്‌ തങ്ങളുടെ തലയിണയില്‍ തുന്നിച്ചേര്‍ത്ത്‌ അതിന്‌ മുകളില്‍ തലവച്ചുകിടക്കും. ഉറക്കത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ പ്രിയന്‍ പ്രത്യക്ഷപ്പെടുമത്രേ!

മദ്ധ്യ ഇംഗ്ലണ്‍ടിലെ ഡെര്‍ബിഷിയര്‍ എന്ന കൗണ്‍ടിയില്‍ യുവതികളുടെ വാലന്റയിന്‍ദിന ആചാരം രസകരമാണ്‌. അര്‍ദ്ധ രാത്രി സമയം പള്ളിയ്‌ക്കു ചുറ്റും മൂന്നു മുതല്‍ 12 വരെ തവണ പ്രദക്ഷിണം ചെയ്യും എന്നിട്ട്‌ പാടും:

�I sow hemp seed, Hempseed I sow
He that loves me best, come after me! �

പാട്ടും പ്രദക്ഷിണവും കഴിയുമ്പോള്‍ ചണനൂലിന്റെയറ്റത്ത്‌ പ്രിയപ്പെട്ടവന്‍ എത്തിച്ചേരുമത്രേ!
1800 മുതല്‍ വ്യവസായികമായ നിലയില്‍ വാലന്റയിന്‍ കാര്‍ഡുകള്‍ പ്രചാരം നേടാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്‍ടിന്റെ അവസാന പകുതിയില്‍ വാര്‍ത്താ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റവും സാങ്കേതിക രംഗത്തെ നൂതനാശയങ്ങളും മാര്‍ക്കറ്റിംഗ്‌ ടെക്‌നോളജിയും മറ്റും ചേര്‍ന്ന്‌ വാലന്റയിന്‌ സാധാരണ ജനങ്ങളുടെ ഇടയില്‍ വരെ പ്രചാരം ലഭിക്കുകയുണ്‍ടായി. മുസ്ലീം രാജ്യങ്ങളിലെ മതപരമായ വിലക്കും മുംബൈ കേന്ദ്രമാക്കിയ ശിവസേന തുടങ്ങിയ തീവ്ര ഹിന്ദു പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന ബഹിഷ്‌കരണവും ഒഴിച്ചാല്‍ വാലന്റയിന്‍ എക്കാലത്തെക്കാളും പ്രശസ്‌തമായി കഴിഞ്ഞു.

യഥാര്‍ത്ഥ സ്‌നേഹം അന്യം നില്‍ക്കുന്ന ഈ തലമുറയില്‍ ഉപായത്താലും ഉപാധികളാലും സ്‌നേഹം സമ്പാദിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെയുള്ള ദിനങ്ങള്‍ ഉണ്‍ടായില്ലെങ്കിലേ അതിശയമുള്ളൂ. പരിശുദ്ധ പ്രേമത്തില്‍ ഒരു കാലത്ത്‌ മലയാളുകളുടെ ഇടയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചങ്ങമ്പുഴയുടെ �രമണനും തകഴിയുടെ ചെമ്മീനിലെ �പരീക്കുട്ടിയുമെല്ലാം ആധുനിക തലമുറയുടെ മുമ്പില്‍ മന്ദബുദ്ധികളായി തീരുമ്പോള്‍ കുറെ സമ്മാനങ്ങളുടെയും ആശംസാ കാര്‍ഡുകളിലൂടെയും കൈമാറാന്‍ ശ്രമിക്കുന്ന സ്‌നേഹം തികച്ചും കാപട്യമാണെന്നതിന്‌ സംശയമില്ല. ദൃശ്യമാദ്ധ്യമങ്ങള്‍ നല്‍കുന്ന ദിശാബോധമില്ലായ്‌മ യുവലോകത്തിന്റെ സ്‌നേഹ സങ്കല്‍പ്പങ്ങളെ വികലമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

ജാതീയ ആചാരങ്ങളെ ക്രിസ്‌തീയവല്‍ക്കരിച്ചു ജനത്തിന്‌ സമ്മാനിക്കുന്ന കത്തോലിക്ക സഭയും കഥയറിയാതെ പിന്തുടരുന്ന ക്രൈസ്‌തവ സമൂഹവും ഒരേപോലെ പ്രതിസ്ഥാനത്താണ്‌.
ഓരോ വാലന്റയിന്‍ ദിനത്തിലും തല്ലിയുടയ്‌ക്കപ്പെടുന്ന യഥാര്‍ത്ഥ സ്‌നേഹത്തിന്‌ പകരം വയ്‌ക്കാന്‍ ക്രൂശിലേ സ്‌നേഹമല്ലാതെ മറ്റൊന്നില്ല. ആത്മീയരായ യുവാക്കള്‍ക്ക്‌ ഈ വാലന്റയിന്‍ ദിനത്തില്‍ ചെയ്യാന്‍ കഴിയുന്നത്‌ യഥാര്‍ത്ഥ സ്‌നേഹസന്ദേശം കാര്‍ഡുകളിലൂടയും മറ്റും സുഹൃത്തുക്കള്‍ക്ക്‌ കൈമാറുക എന്നതാണ്‌.
�ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ത്ഥവും ആകുന്നു;
യഹോവാ ഭക്തിയുള്ള സ്‌ത്രീയോ (പുരുഷനോ) പ്രശംസിക്കപ്പെടും. � (സദൃശ്യ: 31: 30)

Thomas Mullakkal

Thomas Mullakkal

Add comment

Most discussed