GM News Online

ഡോ. ഏ.പി. ദാനിയേല്‍: പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച മകന്‍

ബൈബിള്‍ ഗവേഷകനും വേദപണ്‌ഡിതനും ക്രൈസ്‌തവ സാഹിത്യകാരനും ബൈബിള്‍ പ്രസാധകനുമായ ഡോ. ഏ.പി. ദാനിയേല്‍ ഫെബ്രുവരി 13-ാം തിയതി കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. അദ്ദേഹത്തിന്‌ 65 വയസ്സുണ്‍ടായിരുന്നു. ബൈബിള്‍ വിഞ്‌ജാനീയ ഗവേഷണ പ� നത്തിലും ബൈബിള്‍ പ്രസിദ്ധീകരണത്തിലും വിപ്ലവാത്മകമായ ഒരു മുന്നേറ്റത്തിനു തുടക്കം കുറിച്ച അദ്ദേഹം ബൈബിളിന്റെ ഗവേഷണ പ� നം ജനകീയമാക്കി തീര്‍ത്തു.

തോംസണ്‍ റഫറന്‍സ്‌ ബൈബിളും ഡെയ്‌ക്‌സ്‌ ബൈബിളും വേദപണ്‍ഡിതന്‍മാരും വിദേശത്തുനിന്നും എത്തുന്ന പ്രസംഗകരും മാത്രം ഉപയോഗിച്ചിരുന്ന സാഹചര്യത്തില്‍ മലയാളികളായ പ്രഭാഷകരേയും വേദാദ്ധ്യാപകരെയും വേദവിദ്യാര്‍ത്ഥികളെയും ഒന്നടങ്കം മലയാളം റഫറന്‍സ്‌ ബൈബിളിലേക്കും ബൈബിള്‍ ഗവേഷണപ� നത്തിലേക്കും നയിച്ചത്‌ ഡോ. ദാനിയേലാണ്‌. 1993-ല്‍ ദാനിയേല്‍ റഫറന്‍സ്‌ ബൈബിള്‍ പ്രസിദ്ധീകരച്ചത്‌ മലയാള ഭാഷയിലെ ബൈബിള്‍ പ്രസാധന ചരിത്രത്തില്‍ വഴിത്തിരിവായി.

സുദീര്‍ഘമായ 18 വര്‍ഷത്തെ ക� ിന പ്രയത്‌നം ദാനിയേല്‍ റഫറന്‍സ്‌ ബൈബിളിന്റെ ക്രമീകരണത്തിനും രചനയ്‌ക്കും വേണ്‍ടിവന്നു. ബ്രദറണ്‍ സമൂഹത്തിലെ പ്രശസ്‌തനായ പ്രസാധകനും ഗ്രന്ഥകാരനും ഉപദേഷ്‌ടാവും എഴുത്തുകാരനുമായ ഏ.പി. പൈലിയുടെ മകന്‍ ദാനിയേല്‍ റഫറന്‍സ്‌ ബൈബിള്‍ പൂര്‍ത്തിയാക്കിയത്‌ പിതാവിന്റെ ആഗ്രഹം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിതാവ്‌ തുടക്കമിട്ട മഹത്തായ ഒരു ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു ഏ.പി. ദാനിയേല്‍. “സത്യപ്രകാശിനി” മാസികയുടെ പ്രസാധകന്‍ കൂടെയായ ഏ.പി. പൈലി തയ്യാറാക്കിയ ബൈബിള്‍ പ� ന കുറിപ്പുകളും വിശദീകരണങ്ങളും മാര്‍ഗ്ഗരേഖയും ഏ.പി. ദാനിയേലിന്‌ ഏറെ ഉപകരിച്ചു.

റഫറന്‍സ്‌ ബൈബിള്‍ പ്രസിദ്ധീകരിച്ചതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. റഫറന്‍സ്‌ ബൈബിള്‍ രചിക്കുവാനും അച്ചടിച്ചു പ്രസിദ്ധീകരിക്കുവാനും ദാനിയേലിന്‌ ആരാണ്‌ അധികാരം നല്‍കിയത്‌? \’ദാനിയേല്‍\’ എന്ന്‌ പേരിട്ടത്‌ എന്തിനാണ്‌? തുടങ്ങി നിരവധി ചോദ്യങ്ങള്‍. ഔദ്യോഗികവും അനൗദ്യോഗികവുമായ ചോദ്യങ്ങളും വിമര്‍ശനങ്ങളും, വാസ്‌തവത്തില്‍ യാതൊരു കഥയും ഇല്ലാത്ത വിമര്‍ശനങ്ങളും വെല്ലുവിളികളുമായിരുന്നു ഇവ. ഏ.പി.ദാനിയേല്‍ പതറിയില്ല. അദ്ദേഹം തന്റെ ദൗത്യവുമായി മുമ്പോട്ടു പോയി. വിധികളേയും നിഗമനങ്ങളേയും വെല്ലുവിളികളെയും അവഗണിച്ചുകൊണ്‍ട്‌ ഔദ്യോഗികതയ്‌ക്കും വിഭാഗീയതയ്‌ക്കും അതീതമായി ജനം ദാനിയേല്‍ റഫറന്‍സ്‌ ബൈബിളിന്‌ അസൂയാവാഹമായ വരവേല്‍പ്പു നല്‍കി.

ദാനിയേല്‍ റഫറന്‍സ്‌ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന്റെ പേരില്‍ ദാനിയേല്‍ ഏറെ വിമര്‍ശിക്കപ്പെടുകയും നിന്ദിക്കപ്പടുകയും അവഗണിക്കപ്പെടുകയും ചെയ്‌തുവെങ്കിലും ഒരു നൂറ്റണ്‍ട്‌ പഴക്കമുള്ള സത്യവേദപുസ്‌തകം-പുതിയ ലിപിയും പുതിയ അച്ചടി സംവിധാനത്തിലും ആകര്‍ഷകമായി അച്ചടിക്കുവാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായി. ആധുനിക ഭാഷയും ആധുനിക അച്ചടി സംവിധാനങ്ങളും സ്വീകരിച്ചതോടെ മലയാളം ബൈബിളുകള്‍ വായനക്കാര്‍ കൂടുതല്‍ ഇഷ്‌ടപ്പെട്ടു.

അപ്പോക്രിഫ പുസ്‌തകങ്ങള്‍ സത്യവേദപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഔദ്യോഗികപക്ഷത്തുനിന്നും ഉണ്‍ടായിരുന്നു എങ്കിലും സ്വതന്ത്ര ബൈബിള്‍ പ്രസിദ്ധീകരണം മൂലം ഇതര ഭാഷകളിലും റഫറന്‍സ്‌ ബൈബിളും ബൈബിള്‍ വിവര്‍ത്തനങ്ങളും ബൈബിള്‍ പ� നങ്ങളും പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുവാന്‍ ഡോ. ദാനിയേലിന്‌ പദ്ധതി ഉണ്‍ടായിരുന്നു. റഫറന്‍സ്‌ ബൈബിളിനു ഹിന്ദിയിലും മിസ്സോയിലും വിവര്‍ത്തന ശ്രമങ്ങള്‍ നടന്നുകെണ്‍ടിരിക്കുകയാണ്‌. ദ്വിഭാഷാ ബൈബിള്‍, പൂര്‍വ്വാപര പ� ന ബൈബിള്‍, പോക്കറ്റ്‌ ബൈബിള്‍, റെഡ്‌ ലെറ്റര്‍ ബൈബിള്‍ തുടങ്ങിയവ ഡോ. ദാനിയേലിന്റെ മഹത്തായ സംഭാവനകളാണ്‌.

ബൈബിള്‍ വിജ്ഞാനകോശം, ഓഡിയോ ബൈബിള്‍ എന്നീ സി.ഡികളും ഈ പരമ്പരയില്‍ ഉള്‍പ്പെടുന്നു. ബൈബിള്‍ വിജ്ഞാനീയത്തിലും ബൈബിള്‍ പ്രസാദനത്തിലും ഡോ. എ.പി. ദാനിയേലിന്റെ സംഭാവനകള്‍ മലയാളം ബൈബിള്‍ സമൂഹത്തിനു വിസ്‌മരിക്കാനാവില്ല.

Mathew Chempukandathil

Add comment

Most discussed