GM News Online

ക്രൈസ്തവികത: മതവും മാര്‍ഗ്ഗവും

മാത്യൂ ചെമ്പുകണ്ടത്തില്‍

മനുഷ്യനെ മയക്കുന്ന കറുപ്പ് (opium) എന്നാണ് കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന കാറല്‍ മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചത്. മതാന്ധത ബാധിച്ച മനുഷ്യന്‍ ലഹരിമരുന്ന് ഉപയോഗിച്ച് സുബോധം നഷ്ടപ്പെട്ടവനെപ്പോലെ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ കാറല്‍ മാര്‍ക്സ് പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ കഴിയുന്നില്ല. ലോകത്തില്‍ ലഭ്യമാകുന്ന ഏറ്റവും വലിയമ ലഹരിമരുന്നായി മതഭ്രാന്ത് ഇന്ന് മാറിയിരിക്കുന്നു. ലഹരി മരുന്ന് ഒരു വര്‍ഷം നശിപ്പിക്കുന്ന ജീവിതങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആളുകളാണ് മതഭ്രാന്തിനാല്‍ കൊല്ലപ്പെടുന്നത്. ആധുനികലോകം മതത്തിന്‍റെ പേരില്‍ എന്തെല്ലാം ദുരന്തങ്ങള്‍ക്ക് സാക്ഷിയായിക്കൊണ്‍ടിരിക്കുന്നു! മത -വര്‍ഗ്ഗീയ ഭീകരവാദത്തെ ചെറുത്തുനില്‍ക്കാന്‍ രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ശാസ്ത്രത്തിന്‍റെയും ആധുനിക സാങ്കേതിക വിദ്യയുടെയും ആവിര്‍ഭാവത്തോടെ ആധുനിക ലോകത്തില്‍ മതങ്ങളുടെ സ്വാധീനം ഇല്ലാതെയാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കിക്കൊണ്‍ട് മതങ്ങള്‍ ലോകത്തെ പിടിമുറുക്കിക്കൊണ്‍ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇരുപതാം നൂറ്റാണ്‍ടിന്‍റെ പകുതിയിലെത്തിയപ്പോഴേക്കും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മതരഹിതസമൂഹം രൂപംകൊള്ളുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്‍ടുതുടങ്ങിയിരുന്നു. എന്നാല്‍ മതരഹിതസമൂഹം സ്വപ്നം കണ്‍ടിരുന്നവര്‍ക്ക്, മതഭീകരവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്കുമുന്നില്‍ ഇന്ന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. മതഭക്തി രാജ്യസ്നേഹത്തേക്കാള്‍ വലുതായി, മതത്തിന്‍റെ പേരില്‍ മാതൃരാജ്യത്തെ തന്നെയും നശിപ്പിക്കാന്‍ മതഭ്രാന്തന്മാര്‍ ശ്രമിക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുവാന്‍ മാത്രം ഭ്രാന്തന്മാരായി മതഭ്രാന്തന്മാര്‍ എങ്ങും അലറിവിളിക്കുന്നു.

മതങ്ങളുടെ തീവ്രതയേറിയ പ്രകാശംമൂലം ആത്മീയര്‍ പോലും അന്ധകാരത്തില്‍ തപ്പിത്തടയുന്ന ഒരു കാലഘട്ടമാണിത് എന്നു തോന്നുന്നു. വീണ്‍ടും ജനനം പ്രാപിച്ചവര്‍ എന്ന് അവകാശപ്പെടുന്നവര്‍ പലരും ഇന്ന് മതഭക്തിയിലേക്കും മതഭ്രാന്തിലേക്കും നീങ്ങിക്കൊണ്‍ടിരിക്കുന്നു. മതജീവിതം മടുത്തു യേശു ക്രിസ്തുവിലേക്ക് വന്നവരെ വീണ്‍ടും മതജീവിതത്തിലേക്ക് വലിച്ചുകൊണ്‍ടുപോകുവാനാണ് പല പെന്‍റക്കൊസ്റ്റ് സഭകളും ശ്രമിക്കുന്നത്. കത്തോലിക്കാ സഭയുടെ ശക്തമായ സ്വാധീനത്തില്‍ അകപ്പെട്ട പല പെന്‍റക്കൊസ്റ്റ് സഭകളും സഭാ നേതാക്കന്മാരും വിശ്വാസികളും തങ്ങള്‍ ഒരു മതത്തിന്‍റെ ഭാഗമാണെന്ന് ചിന്തിച്ച് മതഭക്തരും മതവിശ്വാസികളുമായി മാറിക്കൊണ്‍ടിരിക്കുന്നു.

കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബൈബിള്‍ പരിഭാഷയിലെ (പി.ഒ.സി. ബൈബിള്‍) 1 തിമോഥെയോസ് 3:15,16 വാക്യങ്ങള്‍ നോക്കുക: څڅ15 ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്‍റെ സഭയും സത്യത്തിന്‍റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്‍ടതെങ്ങനെയെന്നു നിന്‍റെ അറിവിനായി നിര്‍ദേശിക്കാനാണ്,16 നമ്മുടെ മതത്തിന്‍റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.چچ

ഇവിടെ 16ാം വാക്യത്തില്‍ പറയുന്ന څڅനമ്മുടെ മതത്തിന്‍റെ രഹസ്യം ശ്രേഷ്ഠമാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നുچچ എന്ന വാക്യം ഇംഗ്ലീഷിലുള്ള മറ്റ് ഏതൊരു പരിഭാഷയിലും കാണാന്‍ കഴിയുന്നില്ല. ദൈവഭക്തിയുടെ മര്‍മം, ആരാധനാ ജീവിതത്തിന്‍റെ മര്‍മം, വിശ്വാസജീവിതത്തിന്‍റെ മര്‍മം, ആത്മീയജീവിതത്തിന്‍റെ മര്‍മം എന്നൊക്കെയുള്ള പരിഭാഷകള്‍ ഉണ്‍ടെങ്കിലും څڅനമ്മുടെ മതത്തിന്‍റെ രഹസ്യംچچ എന്ന പരിഭാഷ ഏറെ വിചിത്രമായി തോന്നുന്നു. ക്രൈസ്തവസഭ മതവും യേശുക്രിസ്തു മതസ്ഥാപകനും ആണെങ്കില്‍ ക്രൈസ്തവരെ മതാനുയായികളായി വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ലല്ലോ. ക്രൈസ്തവസഭ കേവലം ഒരു മതമാണെങ്കില്‍ ഇതരമതങ്ങളില്‍നിന്നും ക്രൈസ്തവസഭയ്ക്ക് എന്തു വ്യത്യാസമാണുള്ളത്?. പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും എന്നു വേണ്‍ട, മതത്തിനു മേല്‍വിലാസം ഉണ്‍ടാക്കേണ്‍ട എല്ലാം ക്രൈസ്തസഭയിലും ഉണ്‍ടായിരിക്കണം. കത്തോലിക്കാ സഭ ഉയര്‍ത്തിക്കാണിക്കുന്ന څമതംچ (ൃലഹശഴശീി) എന്ന ചിന്തയാണ് ഇന്ന് പെന്‍റക്കൊസ്റ്റര്‍ ഉള്‍പ്പെടെയുള്ള, വീണ്‍ടും ജനനം പ്രാപിച്ച ക്രൈസ്തവരുടെ ഇടയിലും വ്യാപിച്ചുകൊണ്‍ടിരിക്കുന്നത്. ക്രൈസ്തവികതയിലെ മതാത്മികത എന്ത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

യഹൂദമതത്തിന്‍റെ പിന്തുടര്‍ച്ചയായി ക്രൈസ്തവദര്‍ശനത്തെ കാണുന്നവരുണ്‍ട്. ഇക്കൂട്ടരാണ് ക്രിസ്തുദര്‍ശനത്തെ മതമാക്കി മാറ്റിയെടുക്കാന്‍ അഹോരാത്രം പാടുപെടുന്നത്. പരിഛേദന, പെസഹാ, ശബ്ബത്ത്, ഭഷ്യനിയമങ്ങള്‍, മതഗ്രന്ഥങ്ങള്‍, ശുദ്ധീകരണങ്ങള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ള ഏഴ് അടിസ്ഥാനങ്ങളിന്മേല്‍ പണിതുയര്‍ത്തിയിരിക്കുന്ന യഹൂദമതത്തിന്‍റെ പിന്തുടര്‍ച്ചയായി ഏഴ് അപ്പൊസ്തൊലിക ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതമായി ക്രൈസ്തവികതയെ വ്യാഖ്യാനിക്കുന്നവരുണ്‍ട്. ഈ വ്യാഖ്യാനമാണ് പുതിയനിയമ ക്രൈസ്തവജീവിതത്തെ പാരമ്പര്യങ്ങളിലേക്കും ആചാരങ്ങളിലേക്കും പൗരോഹിത്യ വ്യവസ്ഥകളിലേക്കും എത്തിക്കുന്നത്.

ഇന്നുള്ള 99 ശതമാനം പെന്‍റക്കൊസ്റ്റു സഭകളും ഈ മതചിന്തയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. പാസ്റ്റര്‍മാരില്‍ 99 ശതമാനത്തിനും പൗരോഹിത്യത്തിന്‍റെ ലഹരി പിടിച്ചിരിക്കുന്നു. വിശ്വാസികളില്‍ 99 ശതമാനവും ഈ അടിമനുകത്തിലേക്ക് വീണിരിക്കുന്നു. ലോകമതങ്ങളില്‍നിന്ന് രക്ഷപ്പെട്ട് (രക്ഷിക്കപ്പെട്ട്) പുതിയനിമയസഭയിലേക്ക് വന്നിരിക്കുന്നവരെ ഉപയോഗിച്ച് മറ്റൊരു മതസാമ്രാജ്യം അഥവാ ബാബേല്‍ കോട്ട പണിയുവാനാണ് ഭൂരിപക്ഷം പെന്‍റക്കൊസ്റ്റ് സഭാനേതാക്കന്മാരും ശ്രമിക്കുന്നത്. څڅഞാന്‍ പൊളിച്ചതു വീണ്‍ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്ന് എന്നെത്തന്നെ തെളിയിക്കുന്നുچچ (ഗലാത്യ 2:18).

മതങ്ങളുടെ ബന്ധനത്തിലും മതനിയമങ്ങളുടെ കഠിനനുകത്തിന്‍ കീഴിലും കഷ്ടപ്പെട്ട് നീങ്ങിയവര്‍ക്ക് (മത്തായി 11:28,29) സ്വതന്ത്രമായി നടക്കാനുള്ള രാജപാതയാണ് (highway) ആയിരുന്നു യേശുക്രിസ്തു കാല്‍വരിയാഗത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും ഉദ്ഘാടനം ചെയ്തത്. യേശുക്രിസ്തു നമുക്കുവേണ്ടി തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി പുതിയതും ജീവനുള്ളതുമായ ഒരു പെരുവഴി ഉദ്ഘാടനം ചെയ്തു (ഹെബ്രായര്‍ 10:19). “A new and living way which He inaugurated for us through the veil, that is, His flesh” . ഇന്ന് ഈ സ്വതന്ത്രവഴിയിലൂടെ നടക്കുന്ന ക്രൈസ്തവര്‍ എത്രപേര്‍ ഉണ്‍ടാകും? അപ്പൊസ്തൊലനായ പൗലോസിന് ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ ഉറ്റുനോക്കാന്‍ നുഴഞ്ഞുകയറിവന്ന കള്ളസഹോദരന്മാര്‍ ശ്രമിച്ചുവെങ്കിലും താന്‍ ഒരു മണിക്കൂര്‍പോലും അവര്‍ക്ക് വിധേയപ്പെട്ടില്ലെന്ന് ഗലാത്യലേഖനത്തില്‍ അദ്ദേഹം അനുസ്മരിക്കുന്നു (ഗലാത്യ 2:4,5). സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചു നില്‍ക്കുവിന്‍, അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത് (ഗലാ 5:1). ഈ അടിമനുകമാണ് ഇന്ന് സഭകളില്‍ പണിയപ്പെട്ടുകൊണ്‍ടിരിക്കുന്ന ആധുനിക പെന്‍റക്കൊസ്റ്റ് മതം.

ആദിമസഭയിലെ വിശ്വാസികളെ ക്രിസ്തുമാര്‍ഗ്ഗികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. യഹൂദമതം വിട്ട്, ക്രിസ്തുവാകുന്ന വഴിയില്‍ സഞ്ചരിച്ചിരുന്നവരായിരുന്നു അവര്‍. ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചവരെ (Act 9:1….if he found any belonging to the Way, both men and women, he might bring them bound to Jerusalem) പിടിച്ചുകെട്ടുവാനായിരുന്നു ശൗല്‍ ഇറങ്ങിയത്. എന്നാല്‍, ഈ മാര്‍ഗ്ഗത്തിലെ ഒരു സഞ്ചാരിയായി താനും മാറിയപ്പോഴാണ് മതവും മാര്‍ഗ്ഗവും തമ്മിലുള്ള അന്തരം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. തുടര്‍ന്ന് താന്‍ പ്രസംഗച്ച സുവിശേഷം ഈ മാര്‍ഗ്ഗത്തെക്കുറിച്ചായിരുന്നു -ക്രിസ്തുവാകുന്ന മാര്‍ഗ്ഗം. 1 കൊരിന്ത്യലേഖനം 4:17ല്‍ പൗലോസ് എഴുതി : “ഇതു നിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്‍റെ പ്രിയ മകനുമായ തിമോഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്‍റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍മിപ്പിക്കും”

ക്രൈസ്തവികത ഒരു മാര്‍ഗ്ഗമാണെന്നത് പൗലോസിന്‍റെ കണ്‍ടുപിടിത്തം ആയിരുന്നില്ല. യേശുക്രിസ്തു തന്നെ വിശേഷിപ്പിച്ചത് “ഞാന്‍ വഴിയാകുന്നു” എന്നായിരുന്നു (I am the Way യോഹന്നാന്‍ 14:6) ആദിമസഭയിലെ വിശ്വാസികളും അപ്പൊസ്തൊലന്മാരും എല്ലാം ഈ മാര്‍ഗ്ഗത്തിലെ സഞ്ചാരികളായിരുന്നു. ഇന്നും യഥാര്‍ത്ഥ ക്രിസ്തുശിഷ്വന്‍ ഈ മാര്‍ഗ്ഗത്തിലെ സഞ്ചാരി ആയിരിക്കും. “ജീവനിലേക്ക് പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുളളത്. അത് കണ്‍ടെത്തുന്നവര്‍ ചുരുക്കവും” (മത്തായി 7:14).

ഇതര മതചിന്തകളുടെ സ്വാധീനത്തില്‍ ഉള്‍പ്പെട്ട വീണ്‍ടും ജനനം പ്രാപിച്ച, പെന്‍റക്കൊസ്റ്റര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവസമൂഹം ഈ അതിമഹത്തായ മാര്‍ഗ്ഗത്തെ വിസ്മരിച്ചിരിക്കുന്നു. പെന്‍റക്കൊസ്റ്റരെ ഇതര ജാതികളെപ്പോലെ കാണണമെന്നും മതങ്ങള്‍ക്ക് രാജ്യങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസ, ഉദ്യോഗ പരിഗണനകളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നും മുറവിളി ഉയരുന്നു, തങ്ങള്‍ക്ക് ജനപ്രതിനിധികള്‍ അധികാരകേന്ദ്രങ്ങളില്‍ ഉണ്‍ടാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. മതമേലധ്യക്ഷസ്ഥാനത്തേക്ക് എത്തിപ്പെടാന്‍ മത്സങ്ങളും പോരാട്ടങ്ങളും പതിവാകുന്നു, മതനേതാവെന്നു തോന്നിപ്പിക്കാന്‍ ഉടുപ്പിന് നീളം കൂട്ടുന്നു, അതതു മതങ്ങളില്‍ മാത്രം പ്രയോഗത്തിലുള്ള ഭാഷകളും ശൈലികളും വ്യാപകമാകുന്നു, ഇതര മതനേതാക്കന്മാരുമായി അവര്‍ വേദി പങ്കിടുന്നു… ചിലര്‍ ആരാധനക്രമം രൂപപ്പെടുത്തുന്നു… എന്നുവേണ്‍ട പുതിയനിയമ ക്രൈസ്തവികത ഇന്ന് അടിമുതല്‍ മുടിവരെ മതത്തിന്‍റെ നിറക്കൂട്ടില്‍ വീണിരിക്കുന്നു.

ക്രിസ്തുവാകുന്ന മാര്‍ഗ്ഗത്തില്‍ സഞ്ചിരിച്ച്, ഈ വഴിയുടെ അന്ത്യത്തില്‍ എത്തിച്ചേരേണ്‍ട സ്ഥലമാണ് പിതാവിന്‍റെ സന്നിധി. രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയെയും പിതാവിന്‍റെ സന്നിധിയില്‍ എത്തിക്കുവാനാണ് യേശു തന്‍റെ ശരീരമാകുന്ന തിരശീല കീറി ജീവനുള്ളതും ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്തതുമായ മാര്‍ഗ്ഗം ഉദ്ഘാടനം ചെയ്തത്. ഈ വഴി കണ്‍ടെത്തുന്നവര്‍ ചുരുക്കമായിരിക്കും എന്ന മുന്നറിയിപ്പ് യേശു നല്‍കിയിരിക്കെ (മത്തായി 7:14) പ്രിയ സുഹൃത്തെ, താങ്കള്‍ ഈ വഴിയിലെ സഞ്ചാരിയോ അതോ കേവലം ഒരു മതത്തിന്‍റെ, പ്രസ്ഥാനത്തിന്‍റെ തടവുകാരനോ? പ്രസ്ഥാനഭക്തിയുടെ ലഹരി പിടിച്ച (ഐ.പി.സി. മതഭ്രാന്ത്, ചര്‍ച്ച് ഓഫ് ഗോഡ് മതഭ്രാന്ത്, അസംബ്ലീസ് ഓഫ് ഗോഡ് മതഭ്രാന്ത്) ഭ്രാന്തന്മാരുടെ സംഗമവേദികളായി സഭകള്‍ മാറുന്നു. നേതാക്കന്മാര്‍ കുട്ടിക്കുരങ്ങനമാരേക്കൊണ്‍ട് ചുടുചോറു വാരിക്കുന്നതില്‍ മത്സരിക്കുന്നു. രാജകുമാരന്മാരായി ജീവിക്കേണ്‍ടവര്‍ തെരുവുഗുണ്‍ടകളെപ്പോലെ പോരടിക്കുന്നു. മതലഹരിക്ക് പെന്‍റക്കൊസ്റ്റുകാരനേയും മയക്കാന്‍ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ കാണുന്നത്.

ഓരോ വിശ്വാസിയെയും ഈ ഇടുക്കമുള്ള വഴിയിലെ യാത്രക്കാരനായി സഞ്ചരിക്കാന്‍ പ്രാപ്തരാക്കേണ്‍ട വേദിയായിരിക്കട്ടെ സഭായോഗങ്ങളും അനുബന്ധ മീറ്റിംഗുകളും. ഇവിടെ ദൈവരാജ്യം പണിയപ്പെടട്ടെ, മതഭക്തിയും മതഭ്രാന്തും തകരട്ടെ.

Mathew Chempukandathil

Add comment

Most discussed